കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലൂടെ കടന്നുപോകുന്ന മ്ലാന്തടം- മുറ്റാക്കുഴി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഹനങ്ങൾക്കും കാൽനടക്കാർക്കും യാത്ര ബുദ്ധിമുട്ടാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മ്ലാന്തടം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗം ദേവസേന ഉദ്ഘാടനം ചെയ്തു.. മോഹന ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുശീലൻ എം. ടി, സുജീഷ് സുശീലൻ, രാജു ആർ , രവി, പ്രിയംവദൻ, ടി. കെ ഗോപാലൻ, ശ്രീകുമാർ, സന്തു, ഉണ്ണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |