കോന്നി: ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത ഉപദേശക സമിതിയുടേയും വ്യാപാര സംഘടനകളുടേയും യോഗം നടന്നു. സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക്സി ഗ്നലിനോട് ചേർന്ന് നാല് റോഡിലും 50 മീറ്റർ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു. അതുമ്പുംകുളം അട്ടച്ചാക്കൽ ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വരുന്ന ബസുകൾ മാവേലി സ്റ്റോറിന് മുന്നിൽ ആളുകളെ ഇറക്കണം. തിരിച്ച് ഇതേ ഭാഗത്തേക്ക് പോകുന്ന ബസുകൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആളുകളെ കയറ്റി പോകണം. അധിക സമയം ബസുകൾ സ്റ്റേ ചെയ്യാൻ പാടില്ല. പൂങ്കാവ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ബസ് സ്റ്റാൻഡിന് മുകൾ വശത്ത് നിറുത്തി ആളുകളെ ഇറക്കുകയും തിരികെ പോകുമ്പോൾ എസ്.ബി.ഐയ്ക്ക് മുന്നിൽ നിന്നും ആളെ കയറ്റുകയും ചെയ്യണം. അധിക സമയം ബസുകൾ സ്റ്റേ ചെയ്യാൻ പാടില്ല. ശബരിമല സീസണിലെ വാഹന തിരക്ക് കൂടി കണക്കിലെടുത്ത് ബസ് സ്റ്റാൻഡ് മുതൽ മാരൂർപാലം വരെ റോഡ് സൈഡിലെ വാഹനത്തിലുള്ള കച്ചവടം പൂർണമായും നിരോധിക്കുവാനും ഈ കച്ചവടക്കാർക്ക് മാർക്കറ്റിനുള്ളിൽ കച്ചവടം ചെയ്യുവാനുള്ള അനുമതി നൽകും.വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. സിഗ്നൽ പ്രവർത്തനം സുഗമമാക്കുന്നതിനായി റോഡുകളുടെ വലത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലതു വശം ചേർന്ന് വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കണം. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികളുടെ യോഗം വിളിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |