SignIn
Kerala Kaumudi Online
Thursday, 18 June 2026 4.52 AM IST

സ്‌കൂളിലെ ടീച്ചറമ്മ, പവര്‍ലിഫ്റ്റിംഗില്‍ പുലി; കേരളത്തിനായി മത്സരിക്കാനൊരുങ്ങി വിനീതാ നായര്‍

vineetha-nair

കോട്ടയം: പവര്‍ലിഫ്റ്റിംഗ് ദേശീയ മത്സരത്തില്‍ കേരളത്തിനായി കളത്തിലിറങ്ങാനൊരുങ്ങി അദ്ധ്യാപിക. മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ ഓഫ് കേരളയുടെ പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടിയതോടെയാണ് ദേശീയ മത്സരത്തിന് യോഗ്യത ഉറപ്പിച്ചത്. കോട്ടയം ജില്ലയ്ക്കായി സ്വര്‍ണം നേടിയത് അദ്ധ്യാപികയായ വിനീതാ നായരാണ്. വനിതകളുടെ 50 പ്ലസ് കാറ്റഗറിയില്‍ 69 കിലോ വിഭാഗത്തില്‍ മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.

കോട്ടയം കളത്തിപ്പടിയിലെ സോളമന്‍സ് ജിം ആന്‍ഡ് ഫിറ്റ്‌നെസ് സെന്ററിലാണ് അദ്ധ്യാപിക കഴിഞ്ഞ ഒരു വര്‍ഷമായി ഫിറ്റ്‌നെസ് ട്രെയിനിംഗും പവര്‍ ലിഫ്റ്റിംഗ് പരിശീലനവും നടത്തുന്നത്. ക്ലബ്ബിന്റെ ഉടമകളും ദേശീയ പവര്‍ലിഫ്റ്റിങ് താരങ്ങളുമായ സോളമനും ഭാര്യ ക്രിസ്റ്റിയും ആണ് പരിശീലകര്‍.

ജൂണ്‍ മാസം അവസാനമാണ് ദേശീയ മത്സരങ്ങള്‍ നടക്കുക. മഹാരാഷ്ട്രയിലെ പൂനെയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 'സൂപ്പര്‍ മാസ്റ്റേഴ്‌സ് ഗെയിംസ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ മത്സരത്തിലാണ് വിനീതാ നായര്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്. കോട്ടയം, മാങ്ങാനം സ്വദേശിയായ വിനീത സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA