കണ്ണൂർ: പ്രമുഖ നാടക നടനും സംവിധായകനുമായ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ 58) നിര്യാതനായി.രോഗബാധിതനായി ചികിത്സയിലായിരുന്നു.കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.കോഴിക്കോട് ചിരന്തന,വള്ളുവനാട് നാദം,കൊല്ലം കാളിദാസ കലാകേന്ദ്രം,തിരുവനന്തപുരം സോപാനം,കോഴിക്കോട് സങ്കീർത്തന തുടങ്ങി പ്രമുഖ പ്രൊഫഷണൽ നാടക സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചു.പെരുന്തച്ചൻ,തീപ്പൊട്ടൻ,നവരസ നായകൻ,കോടീശ്വരൻ,കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.നാടകാഭിനയത്തിനും സംവിധാനത്തിനും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെ നേടി.ആകാശവാണിയിൽ ആർട്ടിസ്റ്റായും ഏതാനും ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.നടി മിനി രാധനാണ് ഭാര്യ.മക്കൾ:ആതിര (ആർട്ടിസ്റ്റ്),ആരതി (നഴ്സ്;യു.കെ).മരുമകൻ:വിവേക് (ഡസ്‌ക് എഡിറ്റർ;ബാലരമ).സഹോദരങ്ങൾ: ഗിരിജ,ജിഷ,രജനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |