
ന്യൂഡൽഹി: ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബ്ബർ ബോർഡ് ചെയർമാനായി നിയമിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. 18 മാസം മുൻപ് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം ഇപ്പോഴാണ് ബോർഡിന് സ്ഥിരം ചെയർമാൻ വരുന്നത്. വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചുമതല നൽകി വരികയായിരുന്നു. കോട്ടയം ആനിക്കാട് സ്വദേശിയായ ഹരി, റബർ ബോർഡ് അംഗമായിരുന്നു. റബർ ബോർഡ് തലപ്പത്ത് ആദ്യമായാണ് രാഷ്‌ട്രീയ നിയമനം. ഐ.എ.എസ് ഉദ്യോഗസ്ഥരാണ് മുൻപ് ചുമതല വഹിച്ചിരുന്നത്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. ബി.ജെ.പി ആലപ്പുഴ മേഖലാ അദ്ധ്യക്ഷനും പ്രഭാരിയുമാണ്. കോട്ടയം പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ നാരായണൻ നായരുടെയും സരസമ്മയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: അമൃത, സംവൃത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |