SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.30 AM IST

തേങ്ങയിടുന്നതിനിടെ അപകടം: നെടുമങ്ങാട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയാേധികൻ മരിച്ചു

electrocution

തിരുവനന്തപുരം: ഏണിയിൽ ഇരുന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു. പനവൂർ പനയമുട്ടം റോഡരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ നായർ (61) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ പനവൂർ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടിലായിരുന്നു അപകടം. പറമ്പിലെ തെങ്ങിൽ ഏണി വച്ച് കയറി ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ, തോട്ടി അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന ഹൈ വോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.


അപകടം സംഭവിച്ച ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സമാനമായ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരുമ്പ് തോട്ടികൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTROCUTION, LATESTNEWS, NEDUMANGAD, PANAVOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA