SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.29 AM IST

തലയിൽ പായസം വീണു, ശാന്തമായി മന്ത്രി ബിന്ദു

payasam
f

കൊല്ലം: പ്രിയദർശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. ഉദ്ഘാടന യാത്രയ്ക്കിടെ വിതരണത്തിനായി ഗ്ലാസിൽ കൊണ്ടുവന്ന പായസമാണ് പ്രവർത്തകയുടെ കൈതട്ടി സീറ്റിലിരുന്ന മന്ത്രിയുടെ തലയിൽ വീണത്. ബിന്ദു കൃഷ്ണയ്‌ക്ക് നൽകാനാണ് പായസം കൊണ്ടുവന്നത്.

കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ചിന്നക്കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ചാടിയെഴുന്നേറ്റ് ആരാണൊഴിച്ചതെന്ന് ചോദിച്ചെങ്കിലും അബദ്ധം പറ്റിയതാണെന്ന് മനസിലായതോടെ മന്ത്രി ശാന്തമായി സീറ്റിലിരുന്നു. തുടർന്ന് തലയിൽ വീണ പായസം തുടച്ചുനീക്കിയ മന്ത്രി ചിന്നക്കട വരെ യാത്ര തുടർന്നു. പിന്നീട് ടൗണിലെ ഫ്ളാറ്റിലെത്തി കുളിച്ച് വസ്ത്രം മാറിയാണ് ഔദ്യോഗിക പരിപാടികൾക്ക് പോയത്. യൂത്ത് കോൺഗ്രസ് ജില്ലാക്കമ്മിറ്റിയാണ് പായസ വിതരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA