SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.30 AM IST

തുറക്കുന്നു ഹോർമുസ്  പശ്ചിമേഷ്യയിൽ സമാധാനം, ലോകത്തിന് ആശ്വാസം ഇറാൻ-യു.എസ് ഇടക്കാല കരാറിന് വെള്ളിയാഴ്ച ഒപ്പ്

READ ENGLISH VERSION
hormis
hor

വി​ദേ​ശ​കാ​ര്യ​ ​ലേ​ഖിക
ടെ​ഹ്റാ​ൻ​:​ ​ടെ​ഹ്റാ​ൻ​:​ ​ലോ​ക​രാ​ജ്യ​ങ്ങ​ളെ​ ​ഊ​ർ​ജ്ജ​ ​പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഇ​റാ​നും​ ​യു.​എ​സും​ ​ധാ​ര​ണ​യി​ലെ​ത്തി.​ ​ഇ​ട​ക്കാ​ല​ ​സ​മാ​ധാ​ന​ ​ക​രാ​ർ​ ​ഇ​ന്ന​ലെ​ ​ഡി​ജി​റ്റ​ലാ​യി​ ​ഒ​പ്പി​ട്ടു.​ ​

ഔ​ദ്യോ​ഗി​ക​ ​ഒ​പ്പി​ട​ൽ​ ​ച​ട​ങ്ങ് ​വെ​ള്ളി​യാ​ഴ്ച​ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​ ​ന​ട​ക്കും. യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ ട്രം​പോ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജെ.​ഡി.​വാ​ൻ​സോ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ക്കും.​ ​ഇ​റാ​നു​മേ​ലു​ള്ള​ ​ യു.​എ​സ് ​നാ​വി​ക​ ​ഉ​പ​രോ​ധം​ ​നീ​ക്കും.​ ​ലെ​ബ​ന​നി​ലെ​ ​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണം​ ​അ​വ​സാ​നി​പ്പി​ച്ചു. ക​രാ​ർ​ ​ഒ​പ്പി​ട്ടാ​ൽ​ ​ഉ​ട​ൻ​ ​എ​ല്ലാ​ ​വാ​ണി​ജ്യ​ക്ക​പ്പ​ലു​ക​ളെ​യും​ ​ഹോ​ർ​മു​സി​ലൂ​ടെ​ ​ക​ട​ത്തി​വി​ടു​മെ​ന്ന് ​ഇ​റാ​ൻ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഒ​മാ​നു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​കും​ ​ഹോ​ർ​മു​സി​ലെ​ ​ഗ​താ​ഗ​തം​ ​ഇ​റാ​ൻ​ ​നി​യ​ന്ത്രി​ക്കു​ക.30​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​നേ​വ​ൽ​ ​മൈ​നു​ക​ൾ​ ​നീ​ക്കി​ ​ഹോ​ർ​മു​സി​ലെ ​ച​ര​ക്ക് ​ഗ​താ​ഗ​തം​ ​പ​ഴ​യ​പ​ടി​യാ​ക്കും.ഇ​റാ​ന്റെ​ ​ആ​ണ​വ​ ​പ​ദ്ധ​തി,​ ​ഇ​റാ​നുമേ​ലു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധം​ ​തു​ട​ങ്ങി​യ​ ​​ ​വി​ഷ​യ​ങ്ങ​ൾ​ 60​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ധാ​ര​ണ​യി​ലെ​ത്ത​ണം.​ ​അ​തു​പ്ര​കാ​രം​ ​അ​ന്തി​മ​ ​സ​മാ​ധാ​ന​ ​ക​രാ​റി​ലെ​ത്തി​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​യു​ദ്ധം​ ​പൂ​ർ​ണ​മാ​യും​ ​അ​വ​സാ​നി​പ്പി​ക്കും.

``ഹോർമുസ് വെള്ളിയാഴ്ച തുറക്കും. ഇറാനെതിരെയുള്ള നാവിക ഉപരോധം പിൻവലിക്കാൻ ഉത്തരവിട്ടു.``

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

``ലെബനനിൽ ആക്രമണം ആവർത്തിക്കരുത്. കരാർ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം യു.എസിനാണ്.``

- അബ്ബാസ് അരാഗ്ചി,

വിദേശകാര്യ മന്ത്രി, ഇറാൻ

ആണവായുധം നിർമ്മിക്കില്ല: ഇറാൻ

ആണവായുധങ്ങൾ നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാൻ ഉറപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണം, ആണവ കേന്ദ്രങ്ങളുടെ വ്യാപനം എന്നിവയുണ്ടാകില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാന്റെയുള്ളിൽ തന്നെ നേർപ്പിക്കാൻ യു.എസ് അനുവദിച്ചേക്കും.

 ഇടഞ്ഞ് ഇസ്രയേൽ

തെക്കൻ ലെബനനിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ നേരിട്ട് കരാറിന്റെ ഭാഗമല്ല. അതിനാൽ വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്നാണ് തീവ്ര വലതുപക്ഷ മന്ത്രിമാരുടെ നിലപാട്.

തുറക്കും മുമ്പേ

ഇന്ത്യയുടെ 'ദിശ'

ഔദ്യോഗികമായി തുറക്കും മുമ്പേ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽ.എൻ.ജി ടാങ്കർ. ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലെ കൺസോർഷ്യം നിയന്ത്രിക്കുന്ന 'ദിശ' ശനിയാഴ്ചയാണ് 62,370 ടൺ എൽ.എൻ.ജിയുമായി ഖത്തറിലെ റാസ് ലഫാനിൽ നിന്ന് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ കരാർ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടന്നു. വ്യാഴാഴ്ച ഗുജറാത്തിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA