SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.57 AM IST

കേരള സർവകലാശാല: ബിരുദ ട്രയൽ അലോട്ട്മെന്റായി

a

 കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ,എയ്ഡഡ്, സ്വാശ്രയ കോളേജുകളിലേയും യു.ഐ.റ്റി, ഐ.എച്ച്.ആർ.ഡി സെന്ററുകളിലേയും നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity. ac.in/fyugp2026ൽ പ്രസിദ്ധീകരിച്ചു.ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും16വരെ അവസരമുണ്ട്. സാങ്കേതിക കാരണങ്ങളാൽ ചേർത്തല കെ.വി.എം കോളേജ് ഒഫ് സ്പെഷ്യൽ എഡ്യൂക്കേഷനെ അഡ്മിഷൻ വെബ്സൈറ്റിൽ നിന്നൊഴിവാക്കി. ഇവിടെ ഓപ്ഷൻ നൽകിയവർ പുനഃക്രമീകരിക്കണം. ഒന്നാം അലോട്ട്മെന്റ് 17 ന് പ്രസിദ്ധീകരിക്കും.

 കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2018 സ്കീം - സപ്ലിമെന്ററി – 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഡാൻസ് (കേരള നടനം), എം.എസ്‍.സി മൈക്രോബയോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, മൃദംഗം/ബി.പി.എ മൃദംഗം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂലായ് 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പരീക്ഷയുടെയും ജൂലായ് 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പരീക്ഷയുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 22 മുതൽ ആരംഭിക്കും.

 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ സി.ബി.സി.എസ് (മേഴ്‌സിചാൻസ് – 2013, 2018 അഡ്‌മിഷൻ) പരീക്ഷയുടെ സൂക്ഷ്മ‌ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ ഐഡി കാർഡും ഹാൾ ടിക്കറ്റുമായി 22 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഇ.ജെ- 5 സെക്ഷനിൽ ഹാജരാകണം.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ ഡവലപ്പ്‌മെന്റൽ ന്യൂറോളജി കോഴ്സിൽ അപേക്ഷിക്കാം.ഒരു വർഷമാണ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് 25,000 രൂപ. വെബ്സൈറ്റ്- www.keralauniversity.ac.in, ഫോൺ- 0471-2302523

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA