SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.35 AM IST

നിപ: ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

1

കോഴിക്കോട്: നിപ ബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ്. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേരിൽ രോഗിയുടെ ബന്ധുക്കളായ രണ്ടുപേരെ ഡിസ്ചാർജ് ചെയ്‌തു. ക്വാറന്റൈനിലുള്ള രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി ഇന്നലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്നലെ പരിശോധനയ്‌ക്കയച്ചു. അതേസമയം നിപ രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ തുടരുകയാണ്. ഐ.സി.എം.ആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണൽ ആൻഡിബോഡി രോഗിക്ക് നൽകി. ജില്ലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. 103 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIPAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA