SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ സർക്കാർ മുന്നോട്ട്,​ ബഡ്ജറ്റ് നിർദ്ദേശം കരട് ധനബില്ലിൽ ഉൾപ്പെടുത്തി

READ ENGLISH VERSION
liquor

തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിവച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ സർക്കാർ വീര്യം കുറയ്ക്കാതെ മുന്നോട്ട്. ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് കരട് ധനബില്ലിലും ഉൾപ്പെടുത്തി. ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ധനബില്ലുകളുടെ കരട് ഇന്നലെ ഗവർണറുടെ അനുമതി തേടി അച്ചടിച്ച് എം.എൽ.എമാർക്ക് വിതരണം ചെയ്തു. ഇതിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ രണ്ട് നികുതി സ്ളാബുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 10% വരെ ആൽക്കഹോളുള്ള മദ്യത്തിന് 120 ഉം 20% വരെയുള്ളതിന് 175 ശതമാനവുമാണ് പുതിയ നിരക്ക്. നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 251% നികുതിയാണുള്ളത്.

ധന ബില്ലുകൾക്ക് നിയമസഭ അംഗീകാരം നൽകിയാൽ അതിനാനുപാതികമായി സംസ്ഥാന നികുതി നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും. അതിന് വേറെ നടപടികളുടെ ആവശ്യമില്ല. നിയമം മാറിയാൽ അതേ നിരക്കിൽ മദ്യ വിൽപനയ്ക്കും വഴി തുറക്കും. നാളെ മുതൽ മൂന്ന് ദിവസമാണ് നിയമസഭ ചേരുക. ബില്ലുകളുടെ അവതരണം, സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നതും പാസാക്കലും ഉൾപ്പെടെയുള്ള സമയക്രമം സ്പീക്കറുടെ നേതൃത്വത്തിൽ ബിസിനസ് അഡ്വൈസറി കമ്മിറ്റി നിശ്ചയിക്കും. നിലവിലെ സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച ബിൽ പാസാക്കാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA