തിരുവനന്തപുരം: സിൻഡിക്കേറ്റിനെ അവഗണിച്ച് കേരള സർവകലാശാല വി.സി പഠന ബോർഡുകൾ രൂപീകരിക്കാൻ ശ്രമിക്കുന്നതായി സിൻഡിക്കേറ്റംഗങ്ങളുടെ പരാതി. സിൻഡിക്കേറ്റാണ് സാധാരണ പഠന ബോർഡുകളിലേക്കുള്ള നോമിനേഷൻ നടത്തുക.
സർവകലാ ശാല ചട്ടം ലംഘിച്ച് വിസി നേരിട്ട് നോമിനേഷൻ നടത്താൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. 37 പഠന ബോർഡുകളാണ് രൂപീകരിക്കേണ്ടത്. യോഗ്യരായവരോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ട് രജിസ്ട്രാർ ഇൻ ചാർജ് വിജ്ഞാപനമിറക്കി. ജൂലായ് മൂന്നിനകം അപേക്ഷിക്കണം. വിസിയുടെ നീക്കത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കടുത്ത അതൃപ്തിയിലാണ്. വൈസ് ചാൻസലറും രജിസ്ട്രാറും സർവകലാശാലയുടെ ചട്ടങ്ങൾ അനുസരിക്കുന്നില്ലെന്നും സമയ
പരിധി കഴിഞ്ഞിട്ടും സിൻഡിക്കേറ്റ് വിളിച്ചു ചേർക്കുന്നില്ലെന്നുമാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |