
കൊല്ലം: വീര്യം കുറഞ്ഞ മദ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബഡ്‌ജറ്റിൽ നിർദേശിക്കുകയും ,
ബില്ല് തയ്യാറാക്കുകയും ചെയ്ത ശേഷം പാർട്ടിയിലും മുന്നണിയിലും ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് പറയുന്നത് കണ്ണിൽ പൊടിയിടാനാണെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അസംബ്ലിയിൽ ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് പൊതുരേഖയാണ്. ശേഷം യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്. സിൽവർലൈൻ പദ്ധതി വേണ്ടെന്ന് വയ്ക്കാൻ മണിക്കൂറുകൾ മാത്രം മതിയായിരുന്നവർക്ക് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലും, 'പി.എം ശ്രീ' യിലും ആ വീര്യവും താൽപര്യവുമില്ലാത്തത് എന്തു കൊണ്ടാണെന്നും ബാലഗോപാൽ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |