
മലപ്പുറം: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാനത്തെ കുടുക്കിയത് മുൻ എൽ.ഡി.എഫ് സർക്കാരാണെന്നും അതിന്റെ ഉത്തരവാദിത്വം യു.ഡി.എഫിന് മേൽ ചുമത്താനാകില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു മാസം മാത്രമായ ഒരു സർക്കാരിന്റെ തലയിൽ എല്ലാം കൂടി വെച്ചിട്ട് പോകാൻ ആർക്കും കഴിയില്ല. ഫണ്ട് കിട്ടില്ലെന്ന ഘട്ടത്തിലാണ് പി.എം ശ്രീയിൽ ഒപ്പിട്ടതെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. പരിക്കില്ലാതെ തല ഊരാൻ പറ്റുമോ, പറ്റില്ലെങ്കിൽ എങ്ങനെ ചെയ്യണം എന്ന് നോക്കാനാണ് കമ്മിറ്റിയെ വച്ചത്. കരിമണൽ സ്വകാര്യവത്കരിക്കാനോ പുതിയ ഖനനം അനുവദിക്കാനോ സർക്കാരിന് പദ്ധതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |