SignIn
Kerala Kaumudi Online
Sunday, 28 June 2026 3.01 AM IST

മദ്യനയത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനം: മന്ത്രി ബഷീർ

1

കോഴിക്കോട്: പുതിയ മദ്യനയം യു.ഡി.എഫ് ചർച്ച ചെയ്ത ശേഷമേ തീരുമാനിക്കൂവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ അഭിപ്രായം യു.ഡി.എഫിൽ പറയും. നികുതിയുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് ധനമന്ത്രി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. പി.എം ശ്രീയിൽ മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ടില്ല. കാര്യങ്ങൾ വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ഒരു കൂട്ടർ ഒപ്പുവച്ച് എല്ലാ കത്തിയും കഴുത്തും കേന്ദ്രത്തിന് ഇട്ടുകൊടുത്തിട്ട് പിന്നെ ഇവിടെ വന്ന് അതിൽ നിന്ന് പിന്മാറണമെന്നാണ് പറയുന്നത്. ഞങ്ങൾ അതിന്റെ എല്ലാ വശങ്ങളും പഠിച്ചിട്ടേ കാര്യങ്ങൾ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA