
കൊച്ചി: മൂന്നാർ ദൗത്യസംഘ തലവനായിരുന്ന സുരേഷ്‌കുമാർ രചിച്ച 'വി.എസിനൊപ്പം എന്റെ ദിനങ്ങൾ" എന്ന പുസ്തകത്തിൽ തന്നെക്കുറിച്ചുള്ള പരമാർശങ്ങൾക്ക് പുസ്തകരൂപത്തിൽ മറുപടി പറയുമെന്ന് മുൻ ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ. 'രവീന്ദ്രൻ പട്ടയം" എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച മൂന്നാർ പട്ടയ വിവാദത്തിലെ നായകനാണ് ദേവികുളം ഡെപ്യൂട്ടി തഹസിൽദാരായിരുന്ന തൊടുപുഴ സ്വദേശി രവീന്ദ്രൻ. 'ഇന്നുമുതൽ നീ വിധവയല്ല" എന്ന പേരിലാകും പുസ്തകം.
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതിനിടെ അരങ്ങേറിയ രാഷ്ട്രീയ വിവാദങ്ങളാണ് സുരേഷ് കുമാറിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നത്. പട്ടയം നൽകാൻ അധികാരമില്ലാത്ത ഡെപ്യൂട്ടി തഹസിൽദാർ നൽകിയ 530 പട്ടയങ്ങളും നിയമവിരുദ്ധമാണെന്നാണ് പറയുന്നത്. മുൻ മുഖ്യന്ത്രി പി.കെ. വാസുദേവൻ നായർ, മുൻമന്ത്രി എം.എം. മണി എന്നിവരുൾപ്പെടെ പലപ്രമുഖർക്കും രവീന്ദ്രൻ പട്ടയം നൽകിയിട്ടുണ്ട്. ഭൂരഹിതർക്ക് വീടിന് 5 മുതൽ 10സെന്റ് വരെ പുറമ്പോക്ക് പതിച്ചുനൽകുന്നുവെന്ന പേരിലായിരുന്നു പട്ടയവിതരണം.
നേതാക്കൾ ചെയ്യിച്ചത്
ഇല്ലാത്ത അധികാരം വിനിയോഗിക്കാൻ അനുമതി നൽകിയത് അന്നത്തെ സർക്കാരും ഭരണ -പ്രതിപക്ഷ നേതാക്കന്മാരുമാണെന്നും അവർ ഉൾപ്പെട്ട ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ ചെയ്ത പട്ടയങ്ങളേ നൽകിയിട്ടുള്ളൂ എന്നുമാണ് രവീന്ദ്രന്റെ വാദം. തന്റെ വ്യാജ ഒപ്പിട്ട ആയിരക്കണക്കിന് പട്ടയങ്ങൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അതിലെ ഓഫീസ് സീൽ ഉൾപ്പെടെ വ്യാജമാണ്. തൽപ്പരകക്ഷികളെല്ലാം പട്ടയം കൈക്കലാക്കിയശേഷം തന്നെ തള്ളിപ്പറഞ്ഞു. 2003ൽ സർവീസിൽ നിന്ന് വിരമിക്കുന്നതിന് 5 മിനിറ്റു മുമ്പ് സസ്പെൻഷനും കിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |