SignIn
Kerala Kaumudi Online
Sunday, 14 June 2026 5.13 AM IST

ടി.ടി.ആർമാർക്ക് അഗ്നിസുരക്ഷാപരിശീലനം

d

തിരുവനന്തപുരം: ട്രെയിനിലെ തീപിടിത്ത അപകടങ്ങൾ തടയാൻ ടിക്കറ്റ് പരിശോധകരായ ടി.ടി.ഇമാർക്കും ടി.ടി.ആർമാർക്കും അഗ്നി സുരക്ഷാപരിശീലനം നൽകും.അടിയന്തരസാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലായാണിത്.

കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ സഹകരണത്തോടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇന്നലെ പരിശീലനപരിപാടി നടത്തി.

തിയറിയും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന പരിപാടിയിൽ അഗ്നിബാധ പ്രതിരോധം, അഗ്നിശമന ഉപകരണങ്ങളുടെ ഉപയോഗം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിൽ പരിശീലനം നൽകി.

എറണാകുളത്തും, തിരുവനന്തപുരത്തും ഇന്നലെ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ 65 ജീവനക്കാർ പങ്കെടുത്തു. ഇതുവരെ നാല് പരിശീലന സെഷനുകളിലായി 255 ജീവനക്കാർക്ക് പരിശീലനം നൽകി കഴിഞ്ഞു.യാത്രക്കാരുടെയും റെയിൽവേ ആസ്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജീവനക്കാരുടെ നൈപുണ്യ വികസനത്തിനും തുടർച്ചയായ പരിശീലനത്തിനും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA