SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.28 AM IST

അജിത്കുമാറിന്റെ സസ്പെൻഷന് സ്റ്റേ ഇല്ല

mr-ajit

കൊച്ചി: സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) തള്ളി. ആലപ്പുഴ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള സസ്‌പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജിയിലെ ഇടക്കാല ആവശ്യമാണ് ട്രൈബ്യൂണൽ നിഷേധിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച സി.എ.ടി സർക്കാരിന്റെ വിശദീകരണം തേടി. അടുത്ത മാസം 20ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ. ഹരിപാൽ, രമ മാത്യു എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നടപടി ക്രമം പാലിച്ചാണ് ഉത്തരവിറക്കിയതെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അനൂപ് നായർ ബോധിപ്പിച്ചു. എന്നാൽ നിയമപരിധി മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നും മന്ത്രിക്കാണ് ഇക്കാര്യത്തിൽ അധികാരമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. സ്ഥാനക്കയറ്റം ഇപ്പോൾ കിട്ടിയില്ലെങ്കിൽ ഇനി ഉണ്ടാകില്ലെന്നും വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MR AJITHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA