
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കൗമുദി ടിവി സംഘടിപ്പിക്കുന്ന 'കേരള നെക്സ്റ്റ്, എ ന്യൂ വിഷൻ ഫോർ ഗ്രോത്ത് ' കോൺക്ലേവ് ഇന്ന് നടക്കും. ഹോട്ടൽ ലെമൺ ട്രീയിൽ വൈകിട്ട് 4ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ഡോ.ബി.എ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം മന്ത്രി സണ്ണി ജോസഫ് സമ്മാനിക്കും. കേരളകൗമുദിയുടെ സ്‌നേഹാദരവ് വി.എസ്.രാജേഷ് മന്ത്രിക്ക് സമ്മാനിക്കും. ഡോ.കല്യാണി വല്ലത്ത്, റോയി ക്രിസ്റ്റി, കേണൽ രാജീവ് മണ്ണാലി, ശാരിക മേനോൻ, കൃത്യദാസൻ എന്നിവർ പ്രസംഗിക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി സ്വാഗതവും കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തും.
Kaumudy TV's "Kerala Next: A New Vision for Growth" conclave will be held today in Thiruvananthapuram to discuss the state's future development. The event will be inaugurated by Kerala Electricity Minister Sunny Joseph at 4:00 PM at Lemon Tree Hotel.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |