
തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ, പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. സെപ്തംബർ 30നകം സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും വരെയാണ് ഈ സമിതികൾ. പൊലീസ് അസോസിയേഷനിൽ മുൻ പ്രസിഡന്റ് ജി.ആർ.അജിത്ത് അടക്കം 17പേരുൾപ്പെട്ടതാണ് അഡ്ഹോക്ക് സമിതി. പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിൽ നാലാം ബറ്റാലിയൻ കമൻഡാന്റ് യു.പ്രേമന്റെ നേതൃത്വത്തിലാണ് 17അംഗ സമിതി.
അസോ. കോടതിയിലേക്ക്
തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാക്കിയ സർക്കാർ ഉത്തരവിനെതിരെ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക്അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, ബാദ്ധ്യതകൾ എന്നിവ പൊലീസ് അസോസിയേഷനിലേക്ക് 60%, സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40% എന്നകണക്കിൽ മാറ്റും. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |