
തിരുവനന്തപുരം: വീണാ വിജയന്റെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാൻ എത്തിയ ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയുടെ ജാമ്യഹർജി കോടതി തള്ളി. കഴിഞ്ഞ 68 ദിവസമായി ജയിൽ വാസം അനുഭവിക്കുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം തോപ്പ് മുക്ക് ആർ. നിധിൻ രാജിന്റെ ഹർജിയാണ് കോടതി തള്ളിയത്. കേന്ദ്ര ജീവനക്കാരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമിച്ചതെന്നും ഇത്തരം അക്രമങ്ങളെ ചെറുതായി കാണാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശമാവും നൽകുകയെന്നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്. നസീറ നിരീക്ഷിച്ചു. ഇതോടെ കേസിൽ പിടിയിലായ 26 പേരിൽ 25 പേരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |