
തിരുവനന്തപുരം: അശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികൾക്കു അംഗീകാരം നൽകില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേഖലാതല ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാജ മാലിന്യസംസ്‌കരണ അവകാശവാദങ്ങളെ സർക്കാർ പിന്തുണയ്ക്കില്ല. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കേണ്ടത്. സംസ്കരണത്തിനു വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ നടപടിയെടുക്കും. മാലിന്യം വലിച്ചെറിയുന്നതുൾപ്പെടെയുള്ള ദുശീലങ്ങളിൽ മാറ്റമുണ്ടാകണം. റസിഡന്റ്സ് അസോസിയേഷനുകൾ അടക്കമുള്ള കൂട്ടായ്മകൾ ഇതിൽ പങ്കാളികളാകണം. ശ്രീമൂലം ക്ളബ്ബിൽ നടന്ന ചടങ്ങിൽ തദ്ദേശമന്ത്രി കെ.എം.ഷാജി അദ്ധ്യക്ഷനായി. മന്ത്രി സണ്ണി ജോസഫ് വിശിഷ്ടാതിഥിയായി. മേയർ വി.വി.രാജേഷ്, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ശുചിത്വ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |