SignIn
Kerala Kaumudi Online
Monday, 21 September 2026 2.08 PM IST

'എനിക്ക് 37 വയസ് മാത്രമേയുള്ളു, തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'

o-j-janeesh
മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്. പ്രതിപക്ഷം പോയതുപോലുള്ള യാത്രകളല്ല തങ്ങൾ നടത്തിയതെന്നും അവയൊന്നും വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. തനിക്ക് 37 വയസ് മാത്രമാണെന്നും തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങൾ പോകുന്നത്. അതുകൊണ്ടാകും വിമർശനം. ഭാര്യയെയും മകളെയുമൊക്കെ കൂട്ടിയാണ് പ്രതിപക്ഷത്തിന്റെ യാത്ര. ഞാൻ രണ്ട് യാത്രകളാണ് നടത്തിയത്. ഒന്നാമത്തെ യാത്ര ജിഡിപിഎസിന്റെ തൃശൂർ ജില്ലാ തലത്തിലുള്ള പരിപാടിക്കാണ് പോയത്. രണ്ടാമത് ഖത്തറിലേക്കാണ് പോയത്.

ലോകത്തെവിടെയൊക്കെ മലയാളികളുണ്ടോ, ആ മലയാളികളൊക്കെ അവരുടെ നാട്ടിലെ ജനപ്രതിനിധികളെ സ്വാഭാവികമായി അവിടേക്ക് ക്ഷണിക്കും. അവർ സ്‌നേഹത്തോടെ ക്ഷണിക്കുമ്പോൾ സമയവും സന്ദർഭവും അനുസരിച്ച് നമ്മളും അവിടെ സന്ദർശിക്കാൻ തീരുമാനിക്കും.

രണ്ട് യാത്രകളിലും അവിടത്തെ അംബാസിഡർമാരെ പോയികണ്ടു. ഖത്തറിലേക്ക് പോകുന്നതിന് മുൻപ് മലപ്പുറത്തുനിന്നടക്കമുള്ള അമ്മമാർ വന്ന് ചില അപേക്ഷകൾ തന്നിരുന്നു. അവരുടെ മക്കൾ അവിടെ ജയിലിൽ കഴിയുകയാണെന്നും അവരെ മോചിപ്പിക്കണമെന്നുമുള്ളതായിരുന്നു അവ. മലയാളികളായിട്ടുള്ള 32ഓളം പ്രവാസികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകൾ എന്റെ കൈവശം ലഭിച്ചു. പ്രോട്ടോകോൾ പ്രകാരം അവ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണുണ്ടായത്.

ആ യാത്രകളൊന്നും വിവാദമാക്കേണ്ട കാര്യമില്ല. മന്ത്രിമാർക്കാർക്കും സ്വകാര്യനിമിഷങ്ങൾ പാടില്ലേ. ഇതേത് കാലത്തുനിന്നാണ് സംസാരിക്കുന്നത്. എല്ലാവർക്കും തുടർച്ചയായ തൊഴിലിനിടയിൽ ഒരു ചെറിയ യാത്രയൊക്കെ നടത്തി പോസിറ്റീവ് ആയിരിക്കണം. സർക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാതെ ഇടയ്‌ക്ക് ചെറിയ യാത്രയൊക്കെ പോകാം. സർക്കാരിന്റെ ചെലവിലല്ല ഞാൻ യാത്ര നടത്തിയത്'- മന്ത്രി പറഞ്ഞു.

English Summary

Minister O.J. Jayanesh defended his foreign trips, saying they were not government-funded and included official engagements in Qatar. He said the trips should not be made controversial.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OJ JANEESH, FOREIGN TRIP, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA