SignIn
Kerala Kaumudi Online
Sunday, 20 September 2026 8.05 PM IST

അടുത്ത മൂന്നു മണിക്കൂറിൽ തീവ്രമഴയ്ക്ക് സാദ്ധ്യത; ഇടുക്കി,​ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

READ ENGLISH VERSION

heavy-rain
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : അടുത്ത മൂന്നമണിക്കൂർ നേരത്തേക്ക് ഇടുക്കി,​ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി,​ കോട്ടയം,​ കണ്ണൂർ,​ വയനാട്,​ എറണാകുളം,​ പത്തനംതിട്ട,​ തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം ഇടുക്കി,​ കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം കിഴക്കൻ മേഖലയിൽ തീക്കോയി,​ തലനാട്,​ പൂഞ്ഞാർ,​ അടിവാരം,​ വാഗമൺ മേഖലയിൽ കനത്ത മഴയാണ്. പാലാ,​ ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുന്നു. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ,​ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു,​ വനമേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായോ എന്നും സംശയമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAVY RAIN ALERT, RAIN ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA