SignIn
Kerala Kaumudi Online
Sunday, 20 September 2026 7.44 PM IST

തിരുവല്ലയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം: മരണം രണ്ടായി

READ ENGLISH VERSION

ajeesh
അപകടത്തിൽ തകർന്ന സ്കൂട്ടർ, മരിച്ച അജീഷ്

പത്തനംതിട്ട: തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29), ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ പിക്കപ്പ്‌ വാൻ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജീഷ് മരണപ്പെടുകയായിരുന്നു.

അജീഷിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ നിയാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയവെ ഉച്ചയോടെ മരിച്ചു. സംഭവസമയം കനത്ത മഴ പെയ്തിരുന്നു. പിക്കപ്പ്‌വാൻ മഴ വെള്ളത്തിൽ തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിക്കപ്പ് ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചതായി തിരുവല്ല പൊലീസ് അറിയിച്ചു.

English Summary

Two individuals, Ajeesh Mohanan (29) and migrant worker Niyas, tragically died in a scooter-pickup van collision in Thukalassery, Thiruvalla, on Sunday morning. The pickup van reportedly lost control and collided with their scooter, with heavy rain cited as a possible factor. Both were hospitalized but later succumbed to their injuries. Thiruvalla police have initiated further proceedings into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVALLA ACCIDENT, PATHANAMTHITTA, ACCIDENT DEATH, KERALA ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA