തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ചെറിയ കാലയളവിന് ശേഷം മഴ ശക്തമായതോടെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും ജീവനാശവും റിപ്പോർട്ട് ചെയ്‌തു. വരുന്ന മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാദ്ധ്യതയുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും ആറ് പേരാണ് മരിച്ചത്. മൂന്നാർ വട്ടവടയിൽ കൃഷിയിടത്തെ ഷെഡിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടുപേരും മലപ്പുറം നിലമ്പൂർ ടി.കെ കോളനിക്ക് സമീപത്തെ കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടുപേരും കോട്ടയം തീക്കോയിൽ സ്‌കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് യുവതിയും മരിച്ചു. വിവിധയിടങ്ങളിൽ കാണാതായവർക്കായി രാവിലെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
After a brief lull, heavy rain has returned to Kerala, with landslides and loss of life reported in several districts. Over the next three hours, Kottayam, Idukki, Ernakulam, Thrissur, Palakkad and Malappuram are likely to experience isolated moderate rain accompanied by thunderstorms
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |