SignIn
Kerala Kaumudi Online
Sunday, 20 September 2026 7.07 PM IST

'ഉർവശി ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, പേടികൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്'; ദക്ഷ രവീന്ദ്രൻ

READ ENGLISH VERSION
urvashi
ഉർവശി, ദക്ഷ രവീന്ദ്രൻ

'ആശ' സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരക ദക്ഷ രവീന്ദ്രനാഥിനോട് മലയാളത്തിൽ സംസാരിക്കാൻ നടി ഉർവശി ആവശ്യപ്പെട്ട സംഭവം ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ധാരാളം ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. സംഭവത്തിൽ ഉർവശിതന്നെ പല വിശദീകരണങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ, ഉർവശിയുടെ അത്തരം വിശദീകരണങ്ങളിൽ ചിലത് തന്നെ വേദനിപ്പിച്ചെന്ന് തുറന്നുപറയുകയാണ് അവതാരകയായ ദക്ഷ രവീന്ദ്രനാഥ്.

വിഷയത്തിലെ ഉർവശിയുടെ പ്രതികരണം തന്നെ കൂടുതൽ വേദനിപ്പിച്ചെന്നും കഷ്‌‌ടപ്പെട്ടുണ്ടാക്കിയ പ്രൊഫഷനെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന പേടികൊണ്ടാണ് പ്രതികരിക്കുന്നതെന്നും ദക്ഷ വ്യക്തമാക്കി. കാണികൾക്കിടയിലെ ഒരമ്മ മലയാളത്തിൽ പറയെന്ന് ആവശ്യപ്പെടുന്നത് കണ്ടതുകൊണ്ടാണ് അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് ഉർവശി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇതിൽ പ്രതികരിച്ചുകൊണ്ടാണ് ദക്ഷ വീഡിയോ പങ്കുവച്ചത്.

'ആശ സിനിമയുടെ ഭാഗമായി നടന്ന ഒരു സംഭവത്തിന്റെ പല ഭാഗങ്ങളും പല വളച്ചൊടിക്കലുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. അതെന്റെ മെന്റൽ ഹെൽത്തിനെയും ഞാൻ ഇത്രയും വർഷമായി ഉണ്ടാക്കിയെടുത്ത കരിയറിനെയും ബാധിക്കുമോയെന്ന പേടികൊണ്ടാണ് ഇപ്പോൾ ഞാനീ വീഡിയോ ചെയ്യുന്നത്. ഇതുവരെയും ഈ സംഭവത്തെ അനുകൂലിച്ചും തമാശയായുമൊക്കെയാണ് കണ്ടിരുന്നത്. അതിന് പ്രധാന കാരണം തൊട്ടപ്പുറത്ത് നിൽക്കുന്നത് ലെജൻഡറി ആക്‌ട്രസ് ഉർവശി ചേച്ചിയാണെന്നത് തന്നെയാണ്.

എല്ലാവരെയുംപോലെ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന നടിയാണ് ഉർവശി ചേച്ചി. മാത്രമല്ല, ഒരു സിനിമയുടെ റിലീസ് സമയത്ത് ഇതുപോലുള്ള വിവാദങ്ങൾ കൂടുതലായി ഉണ്ടാകാറുമുണ്ട്. അനാവശ്യമായ ഡ്രാമകൾ വേണ്ടെന്ന് വച്ചിരുന്നു.

പക്ഷേ, കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉർവശി ചേച്ചി പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. ലോഞ്ച് ഇവന്റിൽ സദസിലുണ്ടായിരുന്ന ഒരമ്മ മലയാളത്തിൽ പറയൂ എന്ന ആംഗ്യം കാണിച്ചു. അതുകൊണ്ടാണ് താനന്ന് അങ്ങനെ പറഞ്ഞതെന്നായിരുന്നു ഉർവശി ചേച്ചി അഭിമുഖത്തിൽ പറഞ്ഞത്. എന്തുകൊണ്ടോ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ പ്രശ്‌നമായിരിക്കാം. സ്റ്റേജിൽനിന്ന് ബാരിക്കേഡ് കെട്ടി തിരിച്ചിടത്താണ് ആളുകൾ നിന്നിരുന്നത്. അവിടെനിന്നൊരാൾ വാ കൊണ്ട് അങ്ങനെയൊരു ആക്ഷൻ കാണിച്ചാൽ സ്റ്റേജിൽ നിൽക്കുന്ന ആൾക്ക് അത് കാണാൻ കഴിയുമോയെന്നറിയില്ല. പക്ഷേ, സോഷ്യൽ മീഡിയയിലൂടെ ഈ ഇവന്റിന്റെ ഫുൾ വീഡിയോ കണ്ടു നോക്കുമ്പോൾ അത്തരത്തിലൊരാളോട് ചേച്ചി പ്രതികരിക്കുന്നതായി ഒരിടത്തും കാണാൻ സാധിക്കുന്നില്ല.

പോട്ടെ, ഇനി അങ്ങനെയൊരമ്മ ഇതുപോലെ അപേക്ഷിച്ചുവെന്നുതന്നെയിരിക്കട്ടെ, അങ്ങനെയാണെങ്കിൽതന്നെ ഉർവശിചേച്ചിക്ക് എന്നെ കൈകാണിച്ചൊന്ന് വിളിച്ചാൽ മതിയായിരുന്നു. ഉർവശി ചേച്ചിക്കോ പരിപാടിയുടെ ഓർഗനൈസേഴ്‌സിൽ ആർക്കെങ്കിലുമോ എന്നോടത് അടുത്തേക്ക് വിളിച്ചുപറഞ്ഞ് മലയാളത്തിൽ പറയാൻ നിർദേശിച്ചു കഴിഞ്ഞാൽ തീരാവുന്ന ഒരു പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു. ഇതൊരു തമാശയായി മാത്രം കാണാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്നോട് പറഞ്ഞ ടോണിന്റെ പ്രശ്‌നമാകാം. അതിന് സാധിക്കുന്നില്ല'- ദക്ഷ പറഞ്ഞു.

View this post on Instagram

A post shared by Daksha Raveendranath (@daksharaveendranath)


English Summary

Daksha Ravindranath says Urvashi’s recent comments about their “Asha” promotion controversy hurt her, prompting her to speak out over concerns about her career and mental health.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOLLYWOOD, CONTROVERSY, URVASHI, DAKSHA RAVINDRANATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA