
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും
അനുബന്ധമഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും വിശേഷാൽ ഗുരു പൂജയും സമൂഹ പ്രാർത്ഥനയും ഉണ്ടാവും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മഹാ പരിനിർവ്വാണ ശതാബ്ദിയാചരണത്തിനും ആരംഭം കുറിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.സിദ്ധിഖ് വിശിഷ്ടാതിഥിയാവും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്മാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്രർ സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.
11.30ന് പള്ളാത്തുരുത്തി ഗുരുദേവ മഹാസന്ദേശ ശതാബ്ദി സമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് മൂന്നിന് ശാരദാ മഠത്തിൽ നിന്ന് കലശ പ്രദക്ഷിണ യാത്ര ആരംഭിക്കും. വൈദികമഠം, ബോധാനന്ദസ്വാമി സമാധി പീഠം വഴി മഹാസമാധിയിലെത്തിച്ചേരും. തുടർന്ന് മഹാസമാധി പൂജയും കലശാഭിഷേകവും. ശ്രീനാരായണ ഗുരുദേവന്റെ ജന്മം
കൊണ്ടു പവിത്രമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ 10ന് നടക്കുന്ന മഹാസമാധി ദിന സമ്മേളനം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശങ്കരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |