
തിരുവനന്തപുരം: സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്. പുലർച്ചെ 4.30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ട്രിപ്പിൽ ഇനി പുരുഷന്മാർക്കും യാത്ര ചെയ്യാം. രോഗികളുമായി എത്തുന്ന പുരുഷന്മാരുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സി ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കും. മറ്റു പിങ്ക് ബസുകളിൽ ഈ ഇളവ് ലഭിക്കില്ല. രാത്രി 10 നും രാവിലെ 5 നും ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ 'പ്രതിധ്വനി" എന്ന സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് ഈ പിങ്ക് ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |