
കൊച്ചി: സി.ജെ.പിയുടെ ഡൽഹി സമരത്തെക്കുറിച്ച് ടി.ജി. മോഹൻദാസ് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ആർ.എസ്.എസ് അപലപിച്ചു. അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് ആർ.എസ്.എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ പറഞ്ഞു. അത്തരം കാഴ്ചപ്പാടുകളോട് ആർ.എസ്.എസ് യോജിക്കുന്നില്ല. മോഹൻദാസ് ആർ.എസ്.എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ലെന്നും പറഞ്ഞു. മട്ടാഞ്ചേരി ചെറളായിയിലെ മോഹൻദാസിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ ഇന്നലെ മാർച്ച് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |