SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.46 AM IST

ഓണ വിപണിക്ക് 20കോടി;  ഭരണാനുമതി നൽകി കൃഷിവകുപ്പ്

aa

തിരുവനന്തപുരം: ഓണക്കാല വിപണിയിടപെടലിനായി 20 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി കൃഷി മന്ത്രി അഡ്വ.ടി.സിദ്ദിഖ് അറിയിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഹോർട്ടികോർപ്പിലൂടെ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേരാഫെഡിലൂടെ പച്ചത്തേങ്ങ സംഭരണത്തിന് 2 കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി, കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയുടെ തറവില ഇനത്തിൽ 75 ലക്ഷം, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിന് 2.82 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഹോർട്ടികോർപ്പിന് അനുവദിച്ച ആകെ തുകയിൽ 1കോടി രൂപ, സാമ്പത്തിക വർഷം അവസാനമായതിനാൽ വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വർഷം മുൻകൂറായി അനുവദിച്ച് നൽകിയതിന് പുറമെയാണ് ഇപ്പോൾ 6.98 കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AD.T.SIDDIQUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA