
കരിപ്പൂർ: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് റിപ്പോർട്ട്. കരിപ്പൂർ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും വിവിധ കേസുകളുടെ ഭാഗമായും ലഭിച്ച സ്വർണമാണ് കാണാതായത്.
ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് കൊണ്ടോട്ടി എ.എസ്.പി റിപ്പോർട്ട് സമർപ്പിച്ചു. 2018ന് മുമ്പായി നാട്ടുകാർ വഴി സ്റ്റേഷനിൽ ലഭിച്ച സ്വർണമാല, ബ്രേസ്‌ലെറ്റ് എന്നിവയ്ക്ക് പുറമെ 2024 ഒക്ടോബറിൽ കളഞ്ഞുകിട്ടിയ രണ്ട് കമ്മൽ, ഒരു മോതിരം, രണ്ട് മാലകൾ എന്നിവയാണ് കാണാതായത്. തൊണ്ടിമുതൽ സൂക്ഷിക്കുന്ന വിഭാഗത്തിൽ സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ ചുമതലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളുടെ കുറവ് കണ്ടെത്തിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്ന് കൊണ്ടോട്ടി എ.എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |