ടെഹ്‌റാൻ: ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാൻ ടീമിന്റെ പരിശീലന ക്യാമ്പ് യു.എസ്.എയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയതതായി റിപ്പോർട്ട്. ഏറെ നേരം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇറാൻ ടീമിന്റെ പരിശീലന ക്യാമ്പ് യു.എസ്.എയിലെ അരിസോണയിൽ നിന്നും മെക്സിക്കോയിലെ ടിജുവാനയിലേക്ക് മാറ്റാൻ തീരുമാനമായതെന്ന് ഫുട്ബോൾ ഫെഡറേഷൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് മെഹ്‌ദി താജ് അറിയിച്ചു. ഫിഫ ഭാരവാഹികൾ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ യു.എസ്.എയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് നേരത്തേ ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല.
മെക്‌സിക്കോയിലേക്ക് പരിസീലന ക്യാമ്പ് മാറ്റിയതോടെ വിസ നടപടികൾ സുഗമമാകുമെന്നും യാത്രാ സൗകര്യം മെച്ചപ്പെടുമെന്നും മെഹ്‌ദി താജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |