SignIn
OBITUARY
Mon 25 May 2026 KANNUR
അമ്മു അമ്മ ബലിദാന ദിനാചരണം

അമ്മു അമ്മ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിമണ്ഡപത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അടക്കമുള്ളവർ പുഷ്പാർച്ചന നടത്തുന്നു

ഇരിട്ടി: അമ്മുഅമ്മ ബലിദാന ദിനത്തോടനുബന്ധിച്ച് തില്ലങ്കേരി കാർക്കോട് അമ്മുഅമ്മ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു. പുഷ്പാർച്ചനയിൽ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കന്മാർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് സജു കിളിയങ്ങാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദേവദാസ് മൂർക്കോത്ത്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ആനന്ദവല്ലി, പ്രമീള തുടങ്ങിയവരും പങ്കെടുത്തു. 2002 മേയ് 23 നായിരുന്നു ജീപ്പിൽ സഞ്ചരിക്കുകയായിരുന്ന കരിയിൽ വീട്ടിൽ അമ്മു അമ്മ (70) ഒരു പറ്റം അക്രമികളുടെ ബോംബേറിൽ കൊല്ലപ്പെട്ടത്. അമ്മു അമ്മയെ കൂടാതെ ജീപ്പ് ഡ്രൈവർ ഷിഹാബും അന്ന് ബോംബേറിൽ കൊല്ലപ്പെട്ടിരുന്നു.



May 24, 2026
രാഘവൻ

രാഘവൻ

കരിന്തളം: കോയിത്തട്ടയിലെ പെരിയടത്ത് രാഘവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കരിമ്പിൽ ബാലാമണി. മക്കൾ: ബാലചന്ദ്രൻ (കോയിത്തട്ട), സുരേഷ് (പൂനെ), ജയശ്രീ (ജി.എച്ച്.എസ് പരപ്പ), വനജ (പാലക്കാട് ), സുമതി (കോഴിക്കോട്), രാജ്‌മോഹനൻ (കോയിത്തട്ട), വിജയൻ (അബുദാബി ), രാജലക്ഷ്മി (സിവിൽ പൊലീസ് ഓഫീസർ, കാസർകോട്), പരേതരായ സതീശൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ചന്ദ്രകുമാരി (പെരിയ), ശോഭ (പൂനെ), ബാലൻ (മടിയൻ), അരുൺകുമാർ (പാലക്കാട്), വിപിൻ (കോഴിക്കോട്), ജ്യോതി (വേലേശ്വരം), അനീഷ് (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ പെരിയടത്ത് ജാനകി, അമ്പൂഞ്ഞി.

May 23, 2026
ഹരിശ്ചന്ദ്രൻ നമ്പ്യാർ

ഹരിശ്ചന്ദ്രൻ നമ്പ്യാർ

മട്ടന്നൂർ: കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ (93) നിര്യാതനായി. പരേതരായ കല്യാട് താഴത്ത് വീട്ടിൽ ജാനകിയമ്മയുടെയും പൊന്മേലേരി കോറോത്ത് കുഞ്ഞനന്തൻ നമ്പ്യാരുടെയും മകനാണ്. മാമാനിക്കുന്ന് ശ്രീ മഹാദേവീക്ഷേത്രം, ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം, മറ്റ് ഉപക്ഷേത്രങ്ങൾ എന്നിവയുടെ ട്രസ്റ്റിയാണ്. കല്യാട് താഴത്ത് വീട് കാരണവരാണ്.
ഭാര്യ: പൊൻമലേരി കോറോത്ത് പത്മാവതി അമ്മ. മക്കൾ: ദേവിക രാധാകൃഷ്ണൻ, ദിനേശ് കുമാർ (മിഡ്ലാന്റ് ബിൽഡേഴ്സ് കോഴിക്കോട്), ദേവദാസ് (മാമാനിക്കുന്ന്‌ക്ഷേത്രം). മരുമക്കൾ: ഹേമ (മുണ്ടയാട്), സിന്ധു (മൗവ്വഞ്ചേരി), പരേതനായ ഡോക്ടർ രാധാകൃഷ്ണൻ കൂത്തുപറമ്പ് (റിട്ട. പ്രൊഫ. ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: കെ.ടി ജാനകിയമ്മ, പരേതരായ അമ്മിണിയമ്മ, കമലാക്ഷി അമ്മ, ഓമന അമ്മ, ശ്രീദേവി അമ്മ, രുഗ്മിണി അമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, രാമകൃഷ്ണൻ നമ്പ്യാർ.
പൊതുദർശനം ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ കോവൂർ പത്മാലയത്തിൽ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കല്യാട് താഴത്ത് വീട് തറവാട് ശ്മശാനത്തിൽ

May 13, 2026
ജോസഫ് മാത്യു

ജോസഫ് മാത്യു

ആലക്കോട്: വിക്ടറി വാച്ച് വർക്സ് ഉടമയും നാടകപ്രവർത്തകനുമായിരുന്ന ഇലവുംകുന്നേൽ ജോസഫ് മാത്യു (വിക്ടറി ജോയ് 72) നിര്യാതനായി. ദീപിക, മാധ്യമം ദിനപത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷീല പരപ്പ കുറ്റിക്കാട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ജൂലിയറ്റ് (ഡിജിറ്റൽ റിലേഷൻഷിപ്പ് മാനേജർ, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, കോഴിക്കോട്). റോമിയോ (വെറ്റോക്യുനോൾ ഇന്ത്യ അനിമൽ ഹെൽത്ത് റീജണൽ മാനേജർ, കോഴിക്കോട്). മരുമക്കൾ: വിജേഷ് (പ്രോഗ്രാം മാനേജർ, ഹരിത ടി.വി.എസ്, ബംഗളൂരു), സോണിയ (നഴ്സ്, കുവൈറ്റ്). സഹോദരങ്ങൾ: മാത്യു (വിമുക്തഭടൻ), ഗ്രേസി ചീരാംകുഴിയിൽ (റിട്ട. അധ്യാപിക, നിർമല യു.പി സ്‌കൂൾ, ആലക്കോട്), തോമസ് മാത്യു, ലില്ലികുട്ടി പാലത്തിങ്കൽ (ചിറ്റാരിക്കാൽ), വിനോയ് മാത്യു (ന്യൂസ് എഡിറ്റർ, മാതൃഭൂമി, കണ്ണൂർ), പരേതനായ ജോർജ് മാത്യു. സംസ്‌കാരം ഇന്ന് 10ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

May 11, 2026
മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.കെ അഭിമന്യു

കെ.കെ അഭിമന്യു

മട്ടന്നൂർ: മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ് കൗൺസിലറും സി.പി.എം കരേറ്റ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ അഭിമന്യു (64) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. കർഷകസംഘം പഴശ്ശി സൗത്ത് വില്ലേജ് കമ്മിറ്റി അംഗം, ഉരുവച്ചാൽ റെഡ് സ്റ്റാർ സെന്റർ നേതൃസമിതി അംഗം, ഉരുവച്ചാൽ പബ്ലിക് സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.
പരേതരായ കൊട്ടന്റെയും കെ.കെ നാരായണിയുടെയും മകനാണ്. ഭാര്യ: കെ. സുജയ. മക്കൾ: അനുരാഗ്, അനുവിന്ദ്. സഹോദരങ്ങൾ: ലീല, പുരുഷോത്തമൻ, രാധ, രവീന്ദ്രൻ, സന്തോഷ് കുമാർ (ഉരുവച്ചാൽ അർബൻ ഡയാലിസിസ് സെന്റർ ജീവനക്കാരൻ).

May 10, 2026
വിക്ടർ ജോസഫ്


പയ്യാവൂർ: മാദ്ധ്യമ പ്രവർത്തകനും ചാനൽ അവതാരകനുമായിരുന്ന പയ്യാവൂർ ചതുരംപുഴ സ്വദേശി വിക്ടർ ജോസഫ് (വിനു കുന്നേൽ 42) നിര്യാതനായി. ഇൻഡ്യാ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, അമൃത ടിവി, ജയ്‌ഹിന്ദ് എന്നീ ചാനലുകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ജോസഫ് കുന്നേൽ. മാതാവ്: കൊച്ചുത്രേസ്യ. സഹോദരൻ: മനു ജോസഫ് (ഇന്ത്യൻ റെയിൽവെ, വോളി താരം). സംസ്‌കാരം വെള്ളി രാവിലെ 9.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.
May 08, 2026
സാഹിത്യകാരൻ പന്ന്യന്നൂർ ഭാസി

പന്ന്യന്നൂർ ഭാസി

ചൊക്ലി: പ്രമുഖ സാഹിത്യകാരനും നാടൻ കലാഗവേഷകനും റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാറുമായ കെ.പി. ഭാസ്‌ക്കരൻ (പന്ന്യന്നൂർ ഭാസി -82) നിര്യാതനായി. രണ്ട് ഡസനിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും നാടക രചയിതാവും സംവിധായകനുമാണ്. പന്ന്യന്നൂർ പി.ടി.കെ. അനന്തൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ അരനൂറ്റാണ്ടിലേറെക്കാലം സാരഥിയായിരുന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം സഹകരണ പ്രസ്ഥാനങ്ങൾക്ക് മുതൽക്കൂട്ടായ ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിരുന്നു. സർവീസ് പെൻഷനേഴ്സ് സംഘടനയുടെയും കേരള വയോജന വേദിയുടെയും പ്രവർത്തകനുമാണ്. കൈരളി സേവക് സമാജ് അവാർഡ് നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ വി.പി. ഭവാനി മക്കൾ: കെ.പി. ബീന (റിട്ട. എക്സിക്യുട്ടീവ് എഞ്ചിനിയർ, കെ.എസ്. ഇ.ബി), കെ.പി. ബിജു (എഞ്ചിനിയർ, യു.എ.ഇ.), ബൈജു ഭാസ്‌കർ (നാടക ചലച്ചിത്ര നടൻ, അസി. സെക്രട്ടറി, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ: വി.പി. നാദിയ (രാമവിലാസം എച്ച്.എസ്.എസ്, ചൊക്ലി), പി.സി. പ്രനിഷ (കാരാറത്ത് യു.പി. എസ്, നിടുമ്പ്രം), പരേതനായ എം.എസ്.സുഗുണൻ (റിട്ട. ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ, കെ.എസ്.ഇ.ബി). സഹോദരങ്ങൾ: കെ.പി. വിശ്വനാഥൻ (ചിത്രകാരൻ, റിട്ട. അദ്ധ്യാപകൻ, വി.പി. ഓറിയന്റൽ എച്ച്.എസ്, ചൊക്ലി), കെ.പി രവീന്ദ്രൻ (പാറാൽ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.

May 06, 2026
നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. മൊയ്തീൻ

മൊയ്തീൻ

നാറാത്ത്: നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റ് നാന്തുരുത്തി കെ.വി. മൊയ്തീൻ (മേമിക്ക -80) നിര്യാതനായി. സി.പി.എം അവിഭക്ത നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം മയ്യിൽ ഏരിയ കമ്മിറ്റിയംഗം, നാറാത്ത് വില്ലേജ് പ്രസിഡന്റ്, സി.പി.എം നാറാത്ത് ബ്രാഞ്ച് സെക്രട്ടറി തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ അബ്ദുള്ള ഹാജി ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: ജംഷീർ, ഷംസീർ. മരുമക്കൾ: നാസില, ഷംന. സഹോദരങ്ങൾ: പരേതയായ ആയിഷ, മുഹമ്മദ് കുഞ്ഞി (ഖദീജ ഗോൾഡ്), ഖാദർ, റാബിയ.
May 06, 2026
ഓടത്തേരി വിജയൻ

ഓടത്തേരി വിജയൻ

കണ്ണൂർ: ശ്രീ ഭക്തി സംവർദ്ധിനി യോഗം മുൻ ഡയറക്ടർ തുളിച്ചേരി കാടൻപീടികക്ക് സമീപം വി.എസ് നിവാസിൽ കോളിയോട്ട് വളപ്പിൽ ഓടത്തേരി വിജയൻ (95) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖ യോഗം മുൻ സെക്രട്ടറിയും കക്കാട് തുളിച്ചേരി ഉത്സവാഘോഷ കമ്മിറ്റി മെമ്പറും മുൻ കണ്ണൂർ സ്പിന്നിംഗ് മിൽ ജീവനക്കാരനും മുൻകാല കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.
മക്കൾ: കെ.പി. വിനോദ് കുമാർ (സെക്രട്ടറി, ശ്രീ ഭക്തി സംവർദ്ധിനി യോഗം, മാനേജർ, സാഗർ അസോസിയേറ്റ്‌സ് കണ്ണൂർ), ശാലിനി (കൊറ്റാളി), ഷീല (പള്ളിയാംമൂല), സമ്പത്ത് (ആദിത്യ ലൈറ്റ് ആൻഡ്‌ സൗണ്ട്, കണ്ണൂർ), പരേതനായ സജിത്ത് കുമാർ. മരുമക്കൾ: നിഷ വിനോദ്, അരിപ്പ മോഹനൻ, വിനയ കുമാർ (സൺ ലൈറ്റ് ആൻഡ് സൗണ്ട്), പ്രീതി സജിത്ത്, സോജ സമ്പത്ത്. സഹോദരങ്ങൾ: പരേതരായ സുശീല, പത്മനാഭൻ, രാധ.
May 02, 2026
പാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാണു മാസ്റ്റർ

നാണു മാസ്റ്റർ

പാനൂർ: പാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചൊക്ലി മാരാങ്കണ്ടി എൽ.പി സ്‌കൂളിലെ റിട്ട. പ്രധാന അദ്ധ്യാപകനുമായിരുന്ന എലാങ്കോട്ടെ കണ്ണോളിൽ നാണു മാസ്റ്റർ (88) നിര്യാതനായി. പാനൂർ മേഖലയിലെ സാമൂഹ്യ–രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സജീവ സാന്നിദ്ധ്യമായിരുന്നു.
കോൺഗ്രസ് (എസ്) പാനൂർ ബ്ലോക്ക് പ്രസിഡന്റായും എൻ.സി.പി കണ്ണൂർ ജില്ലാ സെക്രട്ടറിയായും കെ.എസ്.എസ്.പി.യു പാനൂർ ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 'എന്റെ പ്രിയനാടെ' എന്ന ആത്മകഥ രചിച്ചിട്ടുണ്ട്.
ഭാര്യ: വസന്തകുമാരി. (റിട്ട. അദ്ധ്യാപിക, പെരിയാണ്ടി എൽ.പി. സ്‌കൂൾ). മക്കൾ: അനൂപ് (ദുബായ്), സുദീപ് (മലേഷ്യ). മരുമക്കൾ: രാഖി, നിത്യ. സഹോദരങ്ങൾ: പരേതരായ ബാലൻ, ഗോവിന്ദൻ.

April 30, 2026
വാസു


തളിപ്പറമ്പ്: കുറ്റ്യേരി വില്ലേജ് ഓഫീസ് റിട്ട. ജീവനക്കാരൻ പരിയാരം നെല്ലിപ്പറമ്പിലെ എൻ.കെ വാസു (68) നിര്യാതനായി.
ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ മുൻ പ്രസിഡന്റാണ്. പരേതരായ എൻ.സി കുഞ്ഞിക്കണ്ണന്റെയും പാഞ്ചാലിയുടെയും മകനാണ്. ഭാര്യ: എ. ശ്യാമള ( നിടിയേങ്ങ). മക്കൾ: എ ഷനോജ്, എ ഷാനിമ, മരുമകൻ: സുകേഷ് (നിടിയേങ്ങ). സഹോദരങ്ങൾ: എൻ.കെ കൃഷ്ണൻ ചെങ്ങൽ. (റിട്ട: കെ.എസ്.ആർ.ടി.സി), എൻ.കെ ശ്യാമള മാങ്ങാട് (റിട്ട. കുറ്റ്യേരി ബാങ്ക്), എൻ.കെ അനിൽകുമാർ (സെയിൽസ് ടാക്സ് ഓഫീസർ, തലശ്ശേരി). മൃതദേഹം വ്യാഴാഴ്ച രാവിലെ 7.30 മുതൽ 8.30 വരെ നെല്ലിപ്പറമ്പ് കെ.കെ.എൻ പരിയാരം ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രാവിലെ 9.30ന് നെല്ലിപറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.
April 29, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY