SignIn
Kerala Kaumudi Online
Monday, 25 May 2026 8.33 AM IST

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ: പദവിയൊഴിഞ്ഞ് ഡിജിറ്റൽ യൂണി.വി.സി

a

തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതലയിൽ നിന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഒഴിഞ്ഞു.

അനുമതി കൂടാതെ ചുമതലയേറ്റെന്ന പരാതിയിൽ ഗവർണർ വിശദീകരണം തേടിയതിന് പിന്നാലെയാണിത്.ലോക്ഭവനിൽ ഹാജരായി ഗവർണർക്ക് വിശദീകരണം നൽകിയതിന് പിന്നാലെയാണ് സജി ഗോപിനാഥ് സ്ഥാനം ഒഴിഞ്ഞു കൊണ്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

നിലവിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിരമിച്ച ഒഴിവിലാണ് ഡോ. സജി ഗോപിനാഥന് മുഖ്യമന്ത്രി ചുമതല നൽകിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് കൗൺസിൽ വൈസ് പ്രസിഡന്റ് തസ്തികയിൽ നിയമനം നടത്താനുള്ള സർക്കാറിന്റെ നീക്കം പരാതിയെ തുടർന്ന് നിറുത്തിവച്ച ശേഷമാണ് സജി ഗോപിനാഥന് കൗൺസിലിന്റെ ചുമതല നൽകിയത്. ഡോ. സജി ഗോപിനാഥിനെതിരേ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ വിശദീകരണം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA