SignIn
Kerala Kaumudi Online
Monday, 25 May 2026 5.53 AM IST

സോളാർ കേസിൽ ഗൂഢാലോചന

p

കൊല്ലം: മന്ത്രി കെ.ബി. ഗണേശ് കുമാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സരിത എസ്.നായരുമായി ഗൂഢാലോചന നടത്തുന്നത് താൻ കണ്ടുവെന്ന് ഗണേശ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗം എസ്.ഇ. സഞ്ജയ് ഖാന്റെ മൊഴി. ഗണേശ് കുമാർ, സരിത എന്നിവർ പ്രതികളായി കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടക്കുന്ന സോളാർ ഗൂഢാലോചനക്കേസിലാണിത്.ഡി.സി.സി ജനറൽ സെക്രട്ടറിയും പുനലൂർ കോടതിയിലെ അഭിഭാഷകനുമാണ് ഇപ്പോൾ എസ്.ഇ. സഞ്ജയ് ഖാൻ. ഉമ്മൻചാണ്ടിയെ സോളാർക്കേസിൽ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ്ബ്, അഡ്വ. ജോളി അലക്സ് മുഖേന നൽകിയ കേസിലാണ് കോടതിയിൽ വിചാരണ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOLAR CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA