SignIn
Kerala Kaumudi Online
Monday, 25 May 2026 6.53 AM IST

സംസ്ഥാന കമ്മിറ്റി അംഗം സജി ഡി.ആനന്ദ് ആർ.എസ്.പി വിട്ടു

ddd

കൊല്ലം: ഇരവിപുരത്തെ നിയമസഭ സ്ഥാനാർത്ഥി നിർണയത്തിൽ ഭൂരിപക്ഷാഭിപ്രായം അവഗണിച്ചെന്ന് ആരോപിച്ച് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി.ആനന്ദ് പാർട്ടിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സേച്ഛാധിപത്യപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. 1987ൽ പി.എസ്.യു പ്രവർത്തകനായ സജി ഡി ആനന്ദ്, പി.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറി, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദീർഘകാലം ആർ.എസ്.പി ഇരവിപുരം ലോക്കൽ സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കാഷ്യു ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, യു.ടി.യു.സി ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA