SignIn
Kerala Kaumudi Online
Monday, 25 May 2026 7.34 AM IST

കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ക്യുആർ കോഡ് സുരക്ഷ

a

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.മെയ് 4ന് വോട്ടെണ്ണൽ നടക്കുന്ന കേരളം,അസം,തമിഴ്നാട്,പശ്ചിമ ബംഗാൾ,പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക.ഭാവിയിൽ നടക്കുന്ന എല്ലാ ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത് ബാധകമായിരിക്കും.അനധികൃത ഇടപെടൽ തടയുകയാണ് ലക്ഷ്യം.


വരണാധികാരി നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡുകളും,വോട്ടെണ്ണൽ ഹാളിന് തൊട്ടടുത്തുള്ള ഏറ്റവും ഉള്ളിലത്തെ സുരക്ഷാ വലയത്തിൽ പ്രവേശിക്കുന്നതിന് ക്യുആർ കോഡ് സ്‌കാനിംഗ് സംവിധാനവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വരണാധികാരികൾ,സഹ വരണാധികാരികൾ,വോട്ടെണ്ണൽ ഉദ്യോഗസ്ഥർ,സാങ്കേതിക വിദഗ്ധർ,സ്ഥാനാർത്ഥികൾ,ഇലക്ഷൻ ഏജന്റുമാർ,കൗണ്ടിംഗ് ഏജന്റുമാർ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള എല്ലാവർക്കും ഈ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.മാധ്യമപ്രവർത്തകർക്കായി ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപവും മീഡിയ സെന്ററുകളും സജ്ജീകരിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: QR CODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA