SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

ബിരുദതല പൊതുപ്രാഥമിക പരീക്ഷ , ആദ്യഘട്ട അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

p

തിരുവനന്തപുരം: സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്.ബി.സി.ഐ.ഡി), എക്‌സൈസ് ഇൻസ്‌പെക്ടർ, എസ്.ഐ ഒഫ് പൊലീസ്, അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് നാഷണൽ സേവിംഗ്സ് (കാറ്റഗറി നമ്പർ 17/2025, 187-188/2025, 221/2025, 269/2025, 382/2025, 383/2025, 446-454/2025, 463/2025, 573/2025, 698-700/2025) തുടങ്ങിയ തസ്തികകളിലേക്ക് 2, 16, ജൂൺ 6 തീയതികളിൽ മൂന്നുഘട്ടങ്ങളിലായി നടത്തുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷകൾക്ക് കൺഫർമേഷൻ നൽകിയിട്ടുള്ളവരിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടും മൂന്നും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാ തീയതിക്കനുസരിച്ച് പ്രൊഫൈലിൽ ലഭ്യമാകും

അഭിമുഖം

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ -നാച്ചുറൽ സയൻസ് (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 602/2024) തസ്തികയുടെ ഫെബ്രുവരി 13 തീയതിയിൽ നിന്നും മാറ്റിവച്ച അഭിമുഖം 6 ന് രാവിലെ 9.30 ന് പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.) (പാർട്ട് 1) (കാറ്റഗറി നമ്പർ 623/2024) തസ്തികയിലേക്കുള്ള ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിച്ചവർക്ക് 5 ന് പി.എസ്.സി. പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ മിഡ്‌വൈഫ് (കാറ്റഗറി നമ്പർ 727/2025), ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 772/2025) തസ്തികകളിലേക്ക് 8 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അറ്റൻഡർ (കാറ്റഗറി നമ്പർ 199/2024) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA