SignIn
Kerala Kaumudi Online
Monday, 25 May 2026 8.31 AM IST

ഗുരുവിന്റെ ജീവിതവും ദർശനവും: ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് മേയ്‌ 10 വരെ അപേക്ഷിക്കാം.

ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാംസ്‌കാരികവും മതപരവുമായ ഇടപെടലുകൾ, രചനകളും പ്രസംഗങ്ങളും, ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ. ​എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് stp.sgou.ac.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ ഓൺലൈനായും ഓഫ്‌ ലൈനായും ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്. മലയാളം മാദ്ധ്യമമായുള്ള പാഠ്യപദ്ധതിയിൽ 24 ക്രെഡിറ്റുകളാണുള്ളത്. ​മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം.

അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ അപ്‌ലോഡ് ചെയ്യണം. ​ഫോൺ​: 9188909901, 0474-2966841. സാങ്കേതിക സഹായങ്ങൾക്ക് ഫോൺ​: 9188909903

ഓ​പ്പ​ൺ​ ​യൂ​ണി.​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളാ​കാ​ൻ​ ​അ​പേ​ക്ഷി​ക്കാം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ൾ​ ​(​പ​ഠ​ന​ ​കേ​ന്ദ്രം​),​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ക​മ്പ്യൂ​ട്ട​ർ​ ​ലാ​ബ് ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്നി​വ​യാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ​താ​ത്പ​ര്യ​മു​ള്ള​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലു​മു​ള്ള​ ​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ്,​ ​അ​ൺ​എ​യ്ഡ​ഡ് ​മേ​ഖ​ല​ക​ളി​​​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തും​ ​കേ​ര​ള​ത്തി​ലെ​ ​ഏ​തെ​ങ്കി​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​തു​മാ​യ​ ​എ​ൻ​ജി​​​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ​അ​ർ​ഹ​ത.​ ​മ​തി​യാ​യ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​വ​ണം.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലു​ള്ള​ ​ഫോ​ർ​മാ​റ്റി​ൽ​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് ​r​e​g​i​s​t​r​a​r​@​s​g​o​u.​a​c​വ​ഴി​ ​മേ​യ് 20​ന് ​മു​ൻ​പ് ​അ​യ​യ്ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ ​ഫോ​മും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റി​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPEN UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA