SignIn
Kerala Kaumudi Online
Monday, 25 May 2026 7.44 AM IST

നിതിൻ രാജിന്റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

a

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സിറ്റി അസി. പൊലീസ് കമ്മിഷണർ ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കും.

ചക്കരക്കൽ പൊലീസ് ഇൻസ്‌പെക്ടർ കെ.എ ഫക്രുദ്ദീൻ ഉൾപ്പെട്ട ഏഴംഗ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുക.

കോളേജിൽ അദ്ധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

ഇതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്തു വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂമും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അദ്ധ്യാപകർ കൈയും കാലുംവെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA