SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

ന്യൂനമർദ്ദം: മഴ കനക്കും

s

തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു.വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായുള്ള ചക്രവാതച്ചുഴി,ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാദ്ധ്യത,ന്യൂനമർദ്ദപാത്തി എന്നിവയാണ് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.ഇന്ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നാളെ പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA