SignIn
Kerala Kaumudi Online
Monday, 25 May 2026 8.40 AM IST

ജനന സർട്ടിഫിക്കറ്റ് തിരുത്താൻ സത്യവാങ്മൂലം മതി

certificate

തിരുവനന്തപുരം : ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ വരുത്തുന്നതിനുള്ള നൂലാമാലകൾ സർക്കാർ ഒഴിവാക്കി. പലതരത്തിലുള്ള രേഖകൾക്കു പകരം വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം മാത്രം മതി തിരുത്തലിന്. മാതാപിതാക്കളുടെ പേര്, ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ള വിവരം, മേൽവിലാസത്തിൽ ഉണ്ടാവുന്ന അക്ഷരത്തെറ്റുകൾ എന്നിവ തിരുത്തുന്നതിനുള്ള നടപടികളാണ് ലഘൂകരിച്ചത്.

നോട്ടറി, 2 ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയാണ് നേരത്തെ തിരുത്തൽ വരുത്തിയിരുന്നത്. ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു.

ജനന മരണ രജിസ്‌ട്രേഷനുകളിലെ വസ്തുതാപരമായ തെറ്റുകൾ തിരുത്തുന്നതിന് രജിസ്‌ട്രേഷനിലെ വിവരം തെറ്റാണെന്നും ശരിയായ വിവരങ്ങൾ എന്താണെന്നും തെളിയിക്കുന്നതിനുള്ള രേഖകൾക്കൊപ്പം രണ്ട് വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ വരുത്തുന്നതിനുള്ള അധികാരമാണ് സർക്കാർ തദ്ദേശസ്ഥാപന രജിസ്ട്രാർക്ക് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JANANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA