SignIn
Kerala Kaumudi Online
Monday, 25 May 2026 9.22 AM IST

85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ഹോംവോട്ടിംഗ് ഇന്നു മുതൽ 

a

തിരുവനന്തപുരം: 85 വയസിന് മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് നടപടികൾ ഇന്നു തുടങ്ങും. ഏപ്രിൽ 4 വരെ മുതൽ ആറ് ദിവസത്തേക്കാണ് ഈ സംവിധാനം .മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് നടത്തുന്നത്.

പോളിംഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘം വോട്ടിംഗിനായി വീടുകളിലെത്തും. ഹോം വോട്ട് രേഖപ്പെടുത്തുന്നവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ജില്ലാ കളക്ടർമാരുമായി ഓൺലൈനായി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഹോം വോട്ടിംഗ് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ യോഗം നടത്തിയിരുന്നുവെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ടെന്നും കളക്ടർമാർ അറിയിച്ചു.

സംസ്ഥാനത്താകെ 1,45,592 മുതിർന്ന പൗരന്മാരും 62220 ഭിന്നശേഷി വോട്ടർമാരുമാണ് ഹോം വോട്ടിംഗിനുള്ള പട്ടികയിലുള്ളത്. വീട്ടിലെത്തി ഇവരെ വോട്ട് ചെയ്യിക്കുന്നതിനായി 2468 സംഘങ്ങളെയാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം-14672, കൊല്ലം-10855, പത്തനംതിട്ട-9341, ആലപ്പുഴ-11505, കോട്ടയം-12020, ഇടുക്കി-4011, എറണാകുളം-14117, തൃശൂർ-13745, പാലക്കാട്-11642, മലപ്പുറം-10975, കോഴിക്കോട്-12260, വയനാട്-3036, കണ്ണൂർ-14132, കാസർകോട്-3281 എന്നിങ്ങനെയാണ് 85 വയസിന് മുകളിലുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്.തിരുവനന്തപുരം-6791 കൊല്ലം-4057, പത്തനംതിട്ട-1867, ആലപ്പുഴ-6236, കോട്ടയം-4194, ഇടുക്കി-1586, എറണാകുളം-4424, തൃശൂർ-6505, പാലക്കാട്-2938, മലപ്പുറം-6746, കോഴിക്കോട്-6788, വയനാട്-1403, കണ്ണൂർ-5153, കാസർകോട-3532 എന്നിങ്ങനെയാണ് ഭിന്നശേഷി വോട്ടർമാരുടെ കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA