SignIn
Kerala Kaumudi Online
Monday, 25 May 2026 6.51 AM IST

സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോ. അംഗീകാരം

stethoscope

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന് (കെ.ജി.എസ്.ഡി.എ) സർക്കാർ അംഗീകാരം ലഭിച്ചു. 2014ൽ സർക്കാർ ഒരു വർഷത്തെ താത്കാലിക അംഗീകാരം നൽകിയിരുന്നു. ഇതിനെതിരെ കെ.ജി.എം.ഒ.എ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അനുകൂലമായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. ഇതോടെ കെ.ജി.എം.ഒ.എ ഹൈക്കോടതിയിലെത്തി. ഉചിതമായ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചു . തുട‌ർന്നാണ് സർക്കാർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ 2200 തസ്തികൾ സൃഷ്ടിച്ചത്. സ്‌പെഷ്യലിസ്റ്റുകളുടെ ഒഴിവുകൾ നികത്തണമെന്നും പ്രമോഷൻ നൽകണമെന്നും അസോസിയേഷൻ വക്താവ് ഡോ.സുൻജിത് രവി ആവശ്യപ്പട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA