SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

മണ്ണാർക്കാടിന്റെ സ്വന്തം ഷംസുദ്ദീൻ

dd

മലപ്പുറം: ജന്മം കൊണ്ട് മലപ്പുറം തിരൂർ സ്വദേശിയെങ്കിലും, കർമ്മം കൊണ്ട് പാലക്കാട്ടെ മണ്ണാർക്കാട്ടുകാരനാണ് എൻ.ഷംസുദ്ദീൻ എം.എൽ.എ. നാലാം തവണയും മണ്ണാർക്കാട് നിലനിറുത്താൻ മുസ്‌ലിം ലീഗ് നിയോഗിച്ചപ്പോൾ പ്രാദേശികവാദമുയർത്തി ചിലർ എതിർത്തു. ജനം മറുപടി കൊടുത്തത് ഷംസുദ്ദീന്റെ ഭൂരിപക്ഷം അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചാണ്.

2011ലെ 5,870 വോട്ടെന്ന ഭൂരിപക്ഷം ഇത്തവണ 25,903 ആയി ഉയർന്നു. ഷംസുദ്ദീൻ 90,606 വോട്ടുകളും സി.പി.ഐയുടെ മൻസിൽ അബൂബക്കർ 64,703 വോട്ടുകളും നേടി. മുസ്ലിം ലീഗിനൊപ്പം സി.പി.ഐക്കും സ്വാധീനമുള്ള മണ്ഡലമാണ് മണ്ണാർക്കാട്. 2006ൽ ജോസ് ബേബിയെ രംഗത്തിറക്കി സി.പി.ഐ തിരിച്ചുപിടിച്ച മണ്ഡലം 2011ൽ ഷംസുദ്ദീന്റെ വരവോടെ ലീഗിലേക്ക് തിരിച്ചെത്തി. പിന്നീടങ്ങോട്ട് മണ്ണാർക്കാട് ലീഗിന് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഈ വിജയരഹസ്യം ചോദിച്ചാൽ എൻ.ഷംസുദ്ദീന് ഒറ്റക്കാര്യമേപറയാനുള്ളൂ.'15 വർഷമായി ജനങ്ങൾക്കൊപ്പമാണ്. എന്നെ അവർക്കറിയാം. ചെയ്യാൻ കഴിയുന്ന എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ടെന്ന് അവർക്ക് നല്ല ബോദ്ധ്യമുണ്ട്'. . പ്രവർത്തന മികവിനുള്ള അംഗീകാരമായി മന്ത്രിസ്ഥാനത്തേക്ക് എൻ.ഷംസുദ്ദീനെ ലീഗ് സജീവമായി പരിഗണിക്കുന്നുണ്ട്.
'മണ്ഡലത്തിലെ മഹാഭൂരിഭാഗം പേരും എന്തെങ്കിലും കാര്യത്തിന് എന്നെ സമീപിച്ചവരും ഞാൻ അവരുടെ വിഷയത്തിൽ ഇടപെട്ടയാളുമാണ്. ആ കുടുംബങ്ങളെല്ലാം എന്നെ പരിഗണിച്ചു. ഓരോ സ്ഥലത്ത് പോവുമ്പോഴും പല കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ പറയും, താങ്കൾ അത് ചെയ്തു തന്നെന്ന്. അതെല്ലാം എന്റെ ദിനചര്യയുടെ ഭാഗമായി നടന്നു

പോവുന്ന കാര്യങ്ങളാണ്-ഷംസുദ്ദീൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DDC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA