SignIn
Kerala Kaumudi Online
Monday, 25 May 2026 10.03 AM IST

ആശാൻ ജന്മവാർഷികാഘോഷം ഇന്നുമുതൽ കായിക്കരയിൽ

d

കടയ്ക്കാവൂർ: മഹാകവി കുമാരനാശാന്റെ 154-ാം ജന്മവാർഷികാഘോഷം ഇന്നുമുതൽ വ്യാഴം വരെ കായിക്കര ആശാൻ സ്മാരക അങ്കണത്തിൽ നടക്കും. ഇന്ന് രാവിലെ 9ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 9.30ന് കലാസാഹിത്യമത്സരങ്ങൾ ഡോ. ബി.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 9.30 മുതൽ വിവിധ കലാമത്സരങ്ങൾ നടക്കും. 30ന് രാവിലെ 9ന് കാവ്യാർച്ചന ഡോ. ടി.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സാഹിത്യസംവാദത്തിൽ രാമചന്ദ്രൻ കരവാരം അദ്ധ്യക്ഷത വഹിക്കും. വെെകിട്ട് 5ന് ജന്മദിനസമ്മേളനവും യുവകവി പുരസ്കാര സമർപ്പണവും ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തും. പുരസ്കാരസമർപ്പണം സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ നിർവഹിക്കും. സാഹിത്യമത്സരങ്ങളുടെ സമ്മാനദാനം മുഖ്യാതിഥികളായ സി.കബനി, എസ്.ഷീല, ജൂഡ്ജോർജ്, ജയാശ്രീരാമൻ തുടങ്ങിയവർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി.ലൈജു, ഡോ. ബി.ഭുവനേന്ദ്രൻ, സി.വി.സുരേന്ദ്രൻ, വക്കം കെ.ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA