SignIn
Kerala Kaumudi Online
Monday, 25 May 2026 7.41 AM IST

50 പേരുടെ പട്ടിക: കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ

con-pta

ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥനാർത്ഥികളുടെ ആദ്യ പട്ടികയ്‌ക്ക് അംഗീകാരം നൽകാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ചേരും. മത്സരിക്കുന്ന സിറ്റിംഗ് എം.എൽ.എമാരും തർക്കങ്ങളില്ലാത്ത സീറ്റുകളിലെ സ്ഥാനാർത്ഥികളും അടക്കം 50 പേരുടെ പട്ടികയ്‌ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന.

. യോഗത്തിൽ പങ്കെടുക്കാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നെത്തും.എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ ചർച്ച ചെയ്‌ത് അന്തിമമാക്കിയ പട്ടികയാണ് നാളത്തെ യോഗത്തിൽ പരിഗണിക്കുന്നത്.

ആദ്യ പട്ടികയ്‌ക്ക് അംഗീകാരം നൽകിയാലും പ്രഖ്യാപനം ഉടനുണ്ടാകിനിടയില്ല. തിരഞ്ഞെടുപ്പ് തിയതി നീളാനിടയുള്ളതിനാൽ നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ ചെലവ് കൂട്ടാൻ പാർട്ടി ആഗ്രഹിക്കുന്നില്ല.പാലക്കാട്, തൃപ്പുണിത്തുറ ഒഴികെ സിറ്റിംഗ് സീറ്റുകളും വട്ടിയൂർക്കാവ്(കെ.മുരളീധരൻ) അടക്കം തർക്കമില്ലാത്ത സീറ്റുകളും ആദ്യ പട്ടികയിൽ ഇടം നേടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA