SignIn
Kerala Kaumudi Online
Monday, 25 May 2026 10.03 AM IST

ലെഫ്റ്റ. ജനറൽ സന്ദീപ് ജെയിൻ കരസേന ദക്ഷിണ കമാൻഡ് മേധാവി

1

തിരുവനന്തപുരം: കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ ചുമതലയേറ്റു. കരസേന ഉപമേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന്റെ പിൻഗാമിയായാണ് സ്ഥാനമേറ്റത്.

'കേണൽ ഒഫ് മഹർ റെജിമെന്റ് " പദവിയുമുള്ള ജനറൽ സന്ദീപ് ദക്ഷിണ കമാൻഡ് ആസ്ഥാനത്ത് ചീഫ് ഒഫ് സ്റ്റാഫായിരുന്നു.

നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പൂർവ വിദ്യാർത്ഥിയാണ്. 1988 ജൂണിൽ കരസേനയിലെ മഹർ റെജിമെന്റിൽ കമ്മിഷൻ.
സെമി-ഡെവലപ്ഡ് ടെറൈൻസിലെ ഇൻഫൻട്രി ബറ്റാലിയനിലും ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ മിഷനിലും സ്ട്രൈക്ക് കോർപ്സിലെ ഇൻഫൻട്രി ബ്രിഗേഡിലും കൗണ്ടർ ഇൻസർജൻസി ഫോഴ്‌സിലും വടക്കൻ കമാൻഡിൽ പിവറ്റ് കോർപ്സിലും പ്രവർത്തിച്ചു. ഓപ്പറേഷൻ പവനിൽ പങ്കെടുത്തു. നിയന്ത്രണ രേഖയിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ആർമി വാർ കോളേജിലെ ഹയർ കമാൻഡ് കോഴ്‌സിലും കെനിയയിലെ നാഷണൽ ഡിഫൻസ് കോഴ്‌സിലും പങ്കെടുത്തിട്ടുണ്ട്. അതി വിശിഷ്ട സേവാ മെഡലും സേനാ മെഡലും ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA