SignIn
Kerala Kaumudi Online
Monday, 25 May 2026 7.00 AM IST

ആഴ്സനൽ വീണ്ടും മുന്നിൽ

arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ആഴ്സനൽ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തി. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏക ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചാണ് ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തത്. എന്നാൽ സിറ്റിക്ക് ഒരു മത്സരം കുറവുള്ളതിനാൽ ഒന്നാം സ്ഥാനം സുരക്ഷിതമല്ല.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒൻപതാം മിനിട്ടിൽ എബരേച്ചി എസെ നേടിയ ഗോളിനാണ് ആഴ്സനൽ ജയിച്ചത്. ഇതോടെ ആഴ്സനലിന് 34 മത്സരങ്ങളിൽ നിന്ന് 73 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 33 മത്സരങ്ങളിൽ 70 പോയിന്റാണുള്ളത്. ആഴ്സനലിന് ഇനി നാലുമത്സരങ്ങളും സിറ്റിക്ക് അഞ്ചുമത്സരങ്ങളും അവശേഷിക്കുന്നു. അടുത്ത ശനിയാഴ്ച ഫുൾഹാമിനെതിരെയാണ് ആഴ്സനലിന്റെ അടുത്ത മത്സരം. സിറ്റി അടുത്ത ചൊവ്വാഴ്ച എവർട്ടണെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ARSENAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360